ഭോപ്പാല്‍: കൃഷിഭൂമി ഉഴുതു മറിക്കുന്നതിനിടെ കണ്ടെത്തിയത് ലക്ഷങ്ങള്‍ വിലവരുന്ന വജ്രങ്ങള്‍. മധ്യപ്രദേശിലെ പന്നയിലുള്ള കൃഷിഭൂമിയില്‍നിന്നാണ് 30 ലക്ഷം രൂപയോളം മൂല്യംവരുന്ന വജ്രങ്ങള്‍ കണ്ടെത്തിയത്. 12.58 കാരറ്റ് വജ്രമാണ് വജ്രനിക്ഷേപങ്ങളുള്ള പ്രദേശമെന്ന് അറിയപ്പെടുന്ന പന്നയില്നിന്നു കണ്ടെത്തിയത്.
ഇതു ലേലം ചെയ്യുമെന്നും അതുവരെ ജില്ലാ ഖനന ഓഫീസില്‍ സൂക്ഷിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സര്‍ക്കാരിനുള്ള റോയല്‍റ്റിക്കും നികുതിക്കുംശേഷം ലേലത്തില്‍നിന്നു കിട്ടുന്ന തുക കൃഷിഭൂമിയുടെ ഉടമസ്ഥനു നല്‍കുമെന്നും അവര്‍ വ്യക്തമാക്കി. പന്ന ജില്ലയില്‍ വജ്രത്തിന്റെ വന്‍ നിക്ഷേപമുണ്ടെന്നാണു വിലയിരുത്തല്‍.