വാഷിംഗ്ടണ്‍: ഹിന്ദു ദേശീയത രാഷ്ട്രീയ ശക്തിയായി വളര്‍ന്ന് ഇന്ത്യയുടെ മതേതരത്വത്തെ കാര്‍ന്നുതിന്നുകയാണെന്ന് യുഎസ് കോണ്‍ഗ്രസഷണല്‍ റിപ്പോര്‍ട്ട്. യുഎസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര്യ ഗവേഷണ വിഭാഗമായ കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ്(സിആര്‍എസ്) ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഭൂരിപക്ഷ ആക്രമണങ്ങള്‍ക്കു സഹായകമാകുന്ന രീതിയിലേക്കു സമൂഹമാധ്യമങ്ങള്‍ ഇന്ത്യയില്‍ മാറുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മതപരമായി പ്രചോദനം നല്കുന്ന ആക്രമണങ്ങളും അടിച്ചമര്‍ത്തലുകളും തുടരുന്നു. സംസ്ഥാനതല പരിവര്‍ത്തന നിയമങ്ങളും പശുസംരക്ഷണ നിയമങ്ങളും നിര്‍മിക്കപ്പെട്ടു. അഭിപ്രായസ്വാതന്ത്ര്യത്തിനുമേല്‍ കൈകടത്തലുണ്ടായി.
എന്‍ജിഒകളുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നു തുടങ്ങി ഇന്ത്യയുടെ മതേതരത്വത്തിനു വിരുദ്ധമായ നിരവധി കാര്യങ്ങള്‍ കോണ്‍ഗ്രസഷണല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഹിന്ദു ദേശീയത ഇന്ത്യയില്‍ തഴച്ചുവളര്ന്നെന്നാണു സിആര്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സിആര്‍എസ് റിപ്പോര്‍ട്ട് യുഎസ് കോണ്‍ഗ്രസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടല്ല, അംഗങ്ങളുടെ വ്യക്തിഗത കാഴ്ചപ്പാടുമല്ല. ഇന്ത്യയിലെ വിദേശ, പ്രതിരോധ മന്ത്രിമാരുടെ യുഎസ് സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട് തയാറാക്കപ്പെട്ടത്. 20 പേജുള്ള റിപ്പോര്‍ട്ടാണ് ദക്ഷിണേഷ്യന്‍ വിദഗ്ധന്‍ അലന് ക്രൊന്സ്റ്റാഡ്റ്റിന്റെ പേരില്‍ പുറത്തിറക്കിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.