ന്യൂഡല്‍ഹി: രാജ്യത്ത് ദിനംപ്രതി കുതിച്ചുയരുന്ന എണ്ണവിലയ്ക്ക് തടയിട്ടില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ബാബാ രാംദേവ്. സര്‍ക്കാര്‍ നികുതി എടുത്തുകളഞ്ഞാല്‍ ലിറ്ററൊന്നിന് 40 രുപയ്ക്ക് എണ്ണ വില്‍ക്കാനാവുമെന്നും, വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇരുവരെയും യാതൊന്നും ചെയ്തിട്ടില്ലെന്നും രാംദേവ് കൂട്ടിച്ചേര്‍ത്തു.
കുതിച്ചുയരുന്ന വിലകള്‍ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം. അല്ലെങ്കില്‍ മോഡി സര്‍ക്കാരിന് അതിന്റെ ഫലം അനുഭവിക്കേണ്ടി വരും. രൂപവില ഒരിക്കലും ഇത്രകണ്ട് താണിട്ടില്ല. ഇക്കാര്യത്തിലും സര്‍ക്കാര്‍ ഒന്നുംചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്ത് സാധാരണക്കാര്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കാണാനും കേള്‍ക്കാനും സംസാരിക്കാനും മോഡിക്കാവും. വിലക്കയറ്റത്തെ നിയന്ത്രിക്കാനുള്ള നടപടികള്‍ എന്തൊക്കെയാണെന്ന് മോഡിക്കറിയാം. പ്രധാനമന്ത്രി അത് ചെയ്തേ പറ്റു. അല്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരും-പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു രാംദേവിന്റെ മുന്നറിയിപ്പ്.