ന്യൂഡല്‍ഹി: മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് ഇന്ത്യയില്‍ ഭീഷണി. ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടുന്നവരെ അടിച്ചമര്‍ത്തുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ ഇന്ത്യയും. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സെക്രട്ടറി ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് 38 രാജ്യങ്ങളിലെ സ്ഥിതി വിശദീകരിക്കുന്നു. കൊലപാതകം, ആക്രമണം, ഭീഷണി, കേസുകള്‍ തുടങ്ങിയവയിലൂടെ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നവരെ അടിച്ചമര്‍ത്തുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.