ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണ വിധേയനായിരുന്ന ശാസ്ത്രജ്ഞന് നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
സംസ്ഥാന സര്‍ക്കാര്‍ തന്നെ നഷ്ടപരിഹാരം നല്‍കണമെന്നാണ് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നത്. നഷ്ടപരിഹാര തുക രണ്ട് മാസത്തിനകം നല്‍കണമെന്നും കോടതി വ്യക്തമാക്കി. അന്വേഷണ സമിതിയുടെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി അറിയിച്ചു.
നഷ്ടപരിഹാര തുക കൂട്ടണമെങ്കില്‍ നമ്പി നാരായണന് മുന്നോട്ടുപോകാമെന്നും കോടതി വിശദമാക്കി. സമിതിക്ക് കേരളത്തില്‍ യോഗം ചേരാമെന്നും കോടതി വ്യക്തമാക്കി. നമ്പി നാരായണനെ അനാവശ്യമായാണ് അറസ്റ്റ് ചെയ്തതെന്ന് കോടതി വിലയിരുത്തി. അറസ്റ്റ് മാനസിക പീഡനം ആയിരുന്നുവെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ചിന്റേതാണ് വിധി.