ന്യൂഡല്‍ഹി; ഗാര്‍ഹിക പീഡന കേസില്‍ സുപ്രീംകോടതി വിധി ഇന്ന്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 498-ാം വകുപ്പ് ദുര്‍ബലമാക്കിയത് ചോദ്യം ചെയ്തുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി പറയുക.
സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കൊണ്ടുവന്ന 498-ആം വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന ഹര്‍ജിയില്‍ ഇത്തരം പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി മാത്രം തുടര്‍ നടപടികള്‍ എടുക്കാന്‍ സുപ്രീംകോടതി 2017ല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇത് 498-ാം വകുപ്പിനെ ദുര്‍ബലപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സന്നദ്ധ സംഘടനയായ ന്യാധാര്‍ നല്കിയ ഹര്‍ജിയിലാണ് കോടതി വിധി പറയുക.