ന്യൂഡല്‍ഹി; കച്ചവടലാഭം മാത്രമാണ് രാജ്യത്തെ മെഡിക്കല്‍ വിദ്യഭ്യാസം ലക്ഷ്യമിടുന്നതെന്നും അഴിമതിയില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സുപ്രീംകോടതി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പലപ്രവര്‍ത്തനങ്ങളിലും അപാകതയുണ്ടെന്നും ഇതില്‍ കളങ്കിതരായ പലരുമുണ്ടെന്നും പരസ്യമായി വെളിപ്പെടുത്തുന്നില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
പലിശയ്ക്ക് വായ്പ നല്കാന് ബാങ്കുകള്‍ തയ്യാറാണെങ്കിലും പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഇത് അപ്രാപ്യമാണ്. ഇത്തരം സാഹചര്യം തുടര്‍ന്ന് അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
കേരളത്തിലെ 4 മെഡിക്കല്‍ കോളജുകളുടെ പ്രവേശനാനുമതി സുപ്രീം കോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. കോളജുകളിലെ സൗകര്യങ്ങളെ ചോദ്യം ചെയ്ത കോടതിയെ മെഡിക്കല്‍ കൗണ്‍സില്‍ എതിര്‍ത്തു. ഇതോടെ കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി.