ന്യൂഡല്‍ഹി: വിവാദ വ്യവസായി വിജയ് മല്യയുടെ പരാമര്‍ശം ഏറെ കോളിളക്കം സൃഷ്ടിച്ചതിനു പിന്നാലെ സര്‍ക്കാരിനെ ഇരട്ട കുരുക്കിലാക്കി ബിജെപി നേതാവിന്റെ സംശയം. വിജയ് മല്യ രാജ്യം വിട്ടതാണോ അതോ വിദേശത്തേക്ക് കടക്കാന്‍ അനുവദിച്ചതാണോ എന്ന സംശയമാണ് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി ഉന്നയിച്ചത്.
Mallya could not escape from India because of a strong Look Out Notice for him at airports. He then came to Delhi and met someone who was powerful enough to change the Notice from blocking his departure to just reporting his departure. Who was that person who dilute this LON?
— Subramanian Swamy (@Swamy39) June 12, 2018
രാജ്യസഭാ എംപിയായിരിക്കെ 2016 മാര്‍ച്ച് രണ്ടിനാണ് മല്യ ഡല്‍ഹി വിമാനത്താവളം വഴി വിദേശത്തേക്ക് കടന്നത്. ബാങ്കുകള്‍ നല്കിയ കേസില്‍ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ എങ്ങനെ മല്യക്ക് വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞൂ എന്ന് സുബ്രഹ്മണ്യന് സ്വാമി ചോദിക്കുന്നു. മല്യ പെട്ടികളുമായി ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മല്യയുടെ പേരിലുണ്ടായിരുന്ന ലുക്ക് ഔട്ട് നോട്ടീസും യാത്ര തടയുക എന്ന അറിയിപ്പും കമ്പ്യൂട്ടറില്‍ നിന്ന് അപ്രത്യക്ഷമായി. പകരം ആ സ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുക എന്നതുമാത്രമായി സന്ദേശം മാറി.
ഇതാണ് മല്യയുടെ യാത്രയ്ക്ക് വഴിതെളിച്ചതെന്ന് സുബ്രഹ്മണ്യന് സ്വാമി ആരോപിക്കുന്നു. 2015 ഒക്ടോബര്‍ 24 ന് ധനമന്ത്രാലയത്തിലെ ചിലരുടെ ഉത്തരവിനെ തുടര്‍ന്നാണ് യാത്ര തടയാനുള്ള ഉത്തരവ് മാറ്റി വിവരം അറിയിക്കുക എന്നതിലേക്ക് ചുരുങ്ങിയതെന്ന് സുബ്രഹ്മണ്യന് സ്വാമി കൂട്ടിച്ചേര്‍ത്തു. ധനമന്ത്രാലയത്തിലെ ആരാണ് ഈ ഉത്തരവിന് പിന്നില്‍ എന്ന് അദ്ദേഹം ട്വീറ്റിലൂടെ ചോദിക്കുന്നു. ലുക്ക് ഔട്ട് നോട്ടീസ് നിലവിലിരിക്കെ ഡല്‍ഹിയിലെത്തി മല്യ ശക്തനായ ആരെയോ കണ്ട് ബ്ലോക്ക് ചെയ്യാനുള്ള ഉത്തവ് റിപ്പോര്‍ട്ട് ചെയ്യുക എന്നതാക്കി മാറ്റി. ആരാണ് ഈ ശക്തനായ വ്യക്തി എന്നാണ് സ്വാമി ചോദിക്കുന്നത്.
I learn from my sources that the Lookout Notice issued by CBI for Mallya was modified from “Block Departure” to “Report Departure” on October 24, 2015 on orders from someone in MoF. Who?
— Subramanian Swamy (@Swamy39) September 12, 2018