ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകള്‍ കുട്ടികളിലും മുതിര്‍ന്നവരിലും ഗുരുതരപ്രശ്നങ്ങളുണ്ടാക്കുമെന്നും അതുകൊണ്ട് ഇതിന്റെ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടയാള്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ആദ്യം പരാതിക്കാരന് ഫോണ്‍ ഉപയോഗം കുറച്ച് സ്വയം സുരക്ഷിതനാവട്ടെയെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായുള്ള ബെഞ്ചിന്റെ മറുപടി.
ഇയാള്‍ മൊബൈല്‍ ഫോണ്‍ തീര്‍ത്തും ഉപേക്ഷിക്കാന്‍ തയ്യാറാണോയെന്നും കോടതി ചോദിച്ചു. മൊബൈല്‍ഫോണ്‍ ഉപയോഗം കൊണ്ടുള്ള വിപത്തുകളെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ച രാജേന്ദ്ര ദിവാനാനോടാണ് ഫോണ്‍ ഉപേക്ഷിക്കാനാവുമോയെന്ന് കോടതി ആരാഞ്ഞത്.
കോടതി ഇടപെട്ടാല്‍ മാത്രമേ ഫോണുപയോഗത്തില്‍ നിയന്ത്രണം വരുത്താന്‍ സാധിക്കുകയുള്ളൂ എന്നും ദിവാന് കോടതിയെ ബോധിപ്പിച്ചിരുന്നു. പരാതിക്കാരന് സ്വയം ഫോണുപയോഗം കുറയ്ക്കട്ടെയെന്നും ശേഷം ഹര്‍ജിയിലാവശ്യപ്പെട്ട കാര്യം പരിഗണിക്കാമെന്നും കോടതി പറഞ്ഞു.തീരുമാനമറിയിക്കാന്‍ രാജേന്ദ്ര ദിവാന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ച് ഉത്തരവ് നല്കി.