അഹമ്മദാബാദ്: ദുര്‍മന്ത്രവാദത്തിന്റെ പിടിയിലകപ്പെട്ട് വീണ്ടും രാജ്യത്ത് ആത്മഹത്യ. അഹമ്മദാബാദിലെ നരോദ മേഖലയിലാണ് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടുംബനാഥനും ഭാര്യയും മകളുമാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്.
കുടുംബത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടായിരുന്നുവെന്ന രീതിയിലുള്ള ആത്മഹത്യാക്കുറിപ്പ് സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. കുണാല്‍ ത്രിവേദി, ഭാര്യ കവിത ത്രിവേദി, മകള്‍ ശ്രിന്‍ ത്രിവേദി എന്നിവരെയാണ് മരിച്ചത്. വീട്ടില്‍ നിന്നും കുണാല്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പാണ് കണ്ടെടുത്തിട്ടുള്ളത്. താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലായിരുന്നുവെന്ന് ഇയാള്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ഇത് ഫോറന്‍സിക് ലാബിലേക്ക് കൈമാറിയിരിക്കുകയാണ്.
താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്ന് കുടുംബത്തോട് പറഞ്ഞെങ്കിലും അവര്‍ വിശ്വാസിച്ചില്ലെന്നും കുണാല്‍ എഴുതിയിട്ടുണ്ട്. എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം തന്റെ മദ്യപാനശീലമാണെന്നായിരുന്നു കുടുംബത്തിന്റെ കുറ്റപ്പെടുത്തല്‍. എന്നാല്‍ താന്‍ മദ്യപിക്കാനുള്ള കാരണവും ദുര്‍മന്ത്രവാദമാണെന്നാണ് കുനാലിന്റെ വാദം. കുടുംബത്തിന് മറ്റ് സാമ്പത്തിക ബാധ്യതകള്‍ ഒന്നുമില്ലായിരുന്നുവെന്നും കേസിന്റെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും വഗേല കൂട്ടിച്ചേര്‍ത്തു.