ന്യൂഡല്‍ഹി; വിജയ് മല്യയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി അന്വേഷണം പ്രഖ്യാപിക്കണം. സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി.
നീരവ് മോദി രാജ്യം വിടുന്നതിന് മുമ്പ് പ്രധാന സേവകനെ കണ്ടു. മല്യ രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രിയെ കണ്ടു. ഈ കൂടിക്കാഴ്ചകളില്‍ എന്തു ചര്‍ച്ചയായെന്ന് രാജ്യത്തിന് അറിയണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ക്രോണി കാപ്പിറ്റലുകളുടെ പോക്കറ്റിലാണെന്ന് തെളിയുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു.