ന്യൂഡല്‍ഹി: 12 ലക്ഷത്തോളം സൈനികരാണ് കരസേനയില്‍ ഇപ്പോള്‍ നിലവിലുള്ളത്. ഇതില്‍ അഞ്ചുവര്‍ഷം കൊണ്ട് ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം പേരെ കുറയ്ക്കാനാണ് കരസേന ലക്ഷ്യമിടുന്നത്. ഇതുവഴി 5000 മുതല്‍ 7000 കോടി രൂപവരെ ലാഭിക്കാനാവുമെന്നും ഈ തുക അത്യാധുനിക ആയുധങ്ങള്‍ വാങ്ങാന്‍ ചെലവഴിക്കാമെന്നുമാണ് സൈനികനേതൃത്വം കരുതുന്നത്. സൈനിക ബലം കുറയ്ക്കുന്നതിലൂടെ ലാഭിക്കാന്‍ കഴിയുന്ന 7000 കോടി ചിലവിട്ട് അത്യാധുനിക ആയുധങ്ങള്‍ വാങ്ങാനാണ് സൈന്യത്തിന്റെ പദ്ധതി.
21-ാം നൂറ്റാണ്ടിലെ യുദ്ധത്തില്‍ ആളെണ്ണത്തെക്കാള്‍ സാങ്കേതികത്തികവിനാണ് പ്രാധാന്യം എന്ന് തിരിച്ചറിഞ്ഞാണ് നവീകരണം. നിലവില്‍ പ്രതിരോധ ബജറ്റായി നീക്കിവെച്ചിട്ടുള്ള തുകയില്‍ 83 ശതമാനവും ശമ്പളവും നിത്യചിലവിനുമായാണ് വേണ്ടിവരുന്നത്. മൂലധനചിലവായി ലഭിക്കുന്ന 26826 കോടി രൂപഅപര്യാപ്തമാണ് എന്ന് കണ്ടാണ് ഈ നീക്കം. ഇപ്പോഴുള്ളവരെ പിരിച്ചുവിട്ടായിരിക്കില്ല സൈനികരുടെ എണ്ണം കുറയ്ക്കുക. വര്‍ഷംതോറും 60000-ത്തോളം പേര് സൈന്യത്തില്‍നിന്ന് വിരമിക്കുന്നുണ്ട്.
പുതുതായി നിയമിക്കുന്നവരുടെ എണ്ണം കുറച്ചാണ് സൈന്യത്തിന്റെ വലുപ്പം കുറയ്ക്കുക. ഏറ്റവും ഒടുവില്‍ സൈനികബലം വെട്ടിക്കുറച്ചത് കാര്‍ഗില്‍ യുദ്ധത്തിനുമുന്പാണ്. കരസേനാ ആസ്ഥാനത്തുനിന്നു തന്നെ നവീകരണം തുടങ്ങാനാണ് റാവത്തിന്റെ തീരുമാനം.