പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന മെഹുല്‍ ചോക്സി തനിക്ക് മേല്‍ ആരോപിതമായ കുറ്റങ്ങളെ ന്യായീകരിച്ച് കൊണ്ടുള്ള വീഡിയോ പുറത്ത് വിട്ടു.
തനിക്കുമേല്‍ ആരോപിതമായ കുറ്റങ്ങളെല്ലാം തെറ്റും അടിസ്ഥാന രഹിതവുമാണെന്നും തന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം അന്യായമായി പിടിച്ച് വച്ചിരിക്കുകയാണെന്നും ചോംസ്കി പറഞ്ഞു. ആന്റിഗ്വയില്‍ ഒളിവില്‍ കഴിയുന്ന ചോക്സി കുറ്റാരോപിതനായതിന് ശേഷം ആദ്യമായാണ് ന്യായീകരിച്ച് കൊണ്ട് പ്രതികരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മെഹുല്‍ ചോക്സിക്ക് ആന്റിഗ്വ പൗരത്വം ലഭിച്ചിരുന്നു. അനന്തരവനായ വജ്ര വ്യാപാരി നീരവ് മോദിയുമൊത്ത് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ജനുവരിയിലാണ് പോലീസ് മെഹുല്‍ ചോക്സിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.
ചോക്സിക്കെതിരെ റെഡ് കോര്‍ണ്ണര്‍ നോട്ടീസ് ഉത്തരവിറക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഇന്റര്‍പോളിനെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ചോക്സിയെയും നീരവ് മോദിയെയും അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി ഇന്റര്‍പോള്‍ അറിയിച്ചു.