മുംബൈ: ബിഷപ്പ് ലൈംഗികമായി ചൂഷണം ചെയ്ത കന്യാസ്ത്രീയെ വ്യക്തിയധിക്ഷേപം നടത്തിയ പിസി ജോര്‍ജ്ജിനെതിരെ വിമര്‍ശനവുമായി ബോളിവുഡ് താരം സ്വരാ ഭാസ്കര്‍. എംഎല്‍എയുടെ വ്യക്തി അധിക്ഷേപത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ബോളിവുഡില്‍ നിന്നും വന്‍ താരനിരയാണ് നടിമാരടക്കം കടുത്ത വിമര്‍ശനവുമായി രംഗത്തെത്തുന്നത്.
എന്തുകൊണ്ട് ജോര്‍ജിനെ അസ്റ്റു ചെയ്യുന്നില്ലെന്ന് ബോളിവുഡ് താരം രവീണ ടണ്ടന് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ഇതിനു പിന്നാലൊയാണ് വിമര്‍ശനവുമായി സ്വര ഭാസ്കര്‍ എത്തിയത്. എംഎല്‍എയുടെ വാക്കുകള്‍ ലജ്ജിപ്പിക്കുന്നതാണെന്നും ഛര്ദിക്കാന് വരുന്നുവെന്നുമായിരുന്നു സ്വരയുടെ വാക്കുകള്‍. ട്വിറ്ററിലൂടെയാണ് സ്വര ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ലജ്ജാകരവും വെറുപ്പുളവാക്കുന്നതുമാണ്. മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രുവീകരണം സമൂഹത്തെ മലിനമാക്കുന്നു. ശരിക്കും ഛര്ദിക്കാന് വരുന്നു സ്വര ട്വിറ്ററില്‍ കുറിച്ചു.