ചിക്കമഗളൂരു: കര്‍ണാടകയില്‍ ഭാര്യയുടെ തലയറുത്ത് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി യുവാവ് കീഴടങ്ങി. കര്‍ണാടകത്തിലെ ചിക്കമഗളൂരുവിലാണ് സംഭവം. ഭാര്യ മറ്റൊരു യുവാവുമായി കിടക്കപങ്കിടുന്നത് കണ്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചിക്കമംഗളൂരു സ്വദേശി സതീഷാണ് (30) ഭാര്യ രൂപയെ കൊലപ്പെടുത്തിയത്.
സതീഷും രൂപയും തമ്മിലുള്ള വിവാഹം ഒമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നടന്നത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഗ്രാമത്തിലെ മറ്റൊരു യുവാവുമായി രൂപയ്ക്കു അവിഹതബന്ധം ഉണ്ടായിരുന്നു. നേരത്തെ സതീഷ് ഇരുവരെയും താക്കീത് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരിവില്പോയ സതീഷ് മടങ്ങി വീട്ടിലെത്തുമ്പോള്‍ ഇരുവരെയും ഒന്നിച്ചുകണ്ടു.
ഇതോടെ വാക്കുതര്‍ക്കവും സംഘര്‍ഷവുമായി. വടിവാള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രൂപയുടെ കാമുകന് വെട്ടേറ്റെങ്കിലും ഇയാള്‍ ഓടി രക്ഷപെട്ടു. രൂപയെ സതീഷ് വെട്ടിവീഴ്ത്തിയ ശേഷം തലയറുത്ത് ബാഗിലാക്കി. പിന്നീട് 20 കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ബൈക്കിലെത്തി കീഴടങ്ങുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.