മുംബൈ: കാണാതായ എച്ച്ഡിഎഫ്സി ബാങ്ക് വൈസ് പ്രസിഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ കല്യാണിനു സമീപത്തുനിന്നാണ് സിദ്ധാര്‍ഥ് കിരണ്‍ സാംഘ്വി(35)യുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.
കേസില്‍ 20 വയസ്സുള്ള കെട്ടിട നിര്‍മാണ തൊഴിലാളിയെ അറസ്റ്റ് ചെയ്തതിനുപിന്നാലെ സിദ്ധാര്‍ഥിന്റെ രണ്ടു സഹപ്രവര്‍ത്തകരുള്‍പ്പെടെ മൂന്നു പേരെയും ഞായറാഴ്ചയോടെ കസ്റ്റഡിയിലെടുത്തിരുന്നു.
തൊഴില്‍പരമായ അസൂയയാണു സംഭവത്തിനു പിന്നലെന്നാണു പൊലീസ് നല്കുന്ന വിവരം. പുറത്തുനിന്നുള്ള സംഘത്തിന്റെ സഹായത്തോടെ സഹപ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണു പ്രാഥമിക നിഗമനം.
ബുധനാഴ്ച രാത്രി ഏഴരയ്ക്കു ലോവര്‍പരേല്‍ കമലാമില്‍സിലെ ഓഫിസില്‍നിന്നു ദക്ഷിണ മുംബൈ മലബാര്‍ ഹില്‍സിലെ റിഡ്ഗെ അപാര്‍ട്ട്മെന്റിലേക്കു പുറപ്പെട്ട സിദ്ധാര്‍ഥിനെ കാണാതാവുകയായിരുന്നു.
മണിക്കൂറുകളോളം ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നതിനാല്‍ ഭാര്യ പോലീസില്‍ പരാതി നല്കി. വ്യാഴാഴ്ച രാവിലെ നവിമുംബൈയിലെ കോപ്പര്ഖൈര്ണയില് സീറ്റില്‍ രക്തക്കറകളും കത്തിയുമായി സിദ്ധാര്‍ഥിന്റെ കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു.