പാട്ന: ഇന്ധന വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് നടക്കുന്ന ഭാരത ബന്ദില്‍ പരക്കെ അക്രമം. തക്ക സമയത്ത് ചികിത്സ കിട്ടാതിരുന്നതിനെ തുടര്‍ന്ന് രണ്ടു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം.
ജഹനാബാദ് സിവില്‍ ആശുപത്രിയിലേക്കു പോയ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെയാണ് കുഞ്ഞ് മരിച്ചത്. ഗയയിലെ പ്രമോദ് മാഞ്ചിയുടെ മകള്‍ ബേബി കുമാറാണ് ദാരുണമായി മരണപ്പെട്ടത്.
കടുത്ത വയറിളക്കം ബാധിച്ച് അവശ നിലയിലായ മകള്‍ ബേബി കുമാറിനെയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ പ്രതിഷേധക്കാര്‍ വാഹനം തടയുകയായിരുന്നു. തങ്ങളെ മുന്നോട്ടു നീങ്ങാന്‍ അനുവദിച്ചിരുന്നെങ്കില്‍ മകള്‍ രക്ഷപ്പെടുമായിരുന്നുന്നെന്ന് കുട്ടിയുടെ പിതാവ് പ്രമോദ് മാഞ്ചി ആരോപിച്ചു.
അതേസമയം, കേരളത്തില്‍ ഹര്‍ത്താല്‍ പൂര്‍ണമാണ്. സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നില്ല. ആശുപത്രികളിലേക്കും വിമാനത്താവളം, റെയില്‍വേ സ്റ്റേഷന് തുടങ്ങിയവയിലേക്കും പോകേണ്ട യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കടകമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്.