ന്യൂഡല്‍ഹി; മദ്യലഹരിയില്‍ തെരുവില്‍ കിടന്നുറങ്ങുന്നവരുടെ മേല്‍ കാര്‍ ഇടിച്ചുകയറ്റി രണ്ട് പേര് മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരന് അറസ്റ്റില്‍. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ദാവേഷിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
ഡല്‍ഹിയിലെ രജൗരി ഗാര്ഡന് പ്രദേശത്ത് ഞായറാഴ്ച്ച പുലര്‍ച്ചെ 4.30ഓടെയായിരുന്നു അപകടം നടന്നത്. പാശ്ചിം വിഹാറില്‍ നിന്നും ഒരു സുഹൃത്തിനെ കാണുന്നതിനായി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു പ്രതി. മദ്യലഹരിയില്‍ അമിത വേഗതയില്‍ വാഹനമോടിച്ച പ്രതിയുടെ കാര്‍ നിയന്ത്രണം വിട്ട് രജൗരി ഗാര്ഡന് ഫ്ലൈ ഓവറിന് സമീപം ഇഎസ്ഐ ആശുപത്രിക്ക് മുന്നിലുള്ള നടപ്പാതയില്‍ കിടന്നുറങ്ങുന്ന നാല് പേരുടെ മേല്‍ ഇടിച്ച് കയറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അപകടത്തില്‍ നൊറ (50), ഷീലാ (40) എന്നിവര്‍ തല്‍ക്ഷണം മരിച്ചു. സാരമായി പരിക്കേറ്റ മനോജ് (35),രാം സിംഗ് (55) എന്നിവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രാംസിങ്ങിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. താനും കൂടെ ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരും ഇഎസ്ഐ ആശുപത്രിക്ക് മുന്നിലുള്ള നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്നു. എന്നാല്‍ അപകടം നടക്കുന്നതിന് തൊട്ട് മുമ്പ് പുകവലിക്കുന്നതിനായി എഴുന്നേറ്റതിനാലാണ് തലനാരിഴക് രക്ഷപ്പെട്ടത്. പ്രതി ഹോണ്ട സിവിക്ക് കാറാണ് ഓടിച്ചിരുന്നതെന്ന് രാംസിങ്ങ് പോലീസിനോട് പറഞ്ഞു.
അതേസമയം കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് നിയന്ത്രണം നഷ്ടപ്പെട്ടാണ് അകപടം സംഭവിച്ചതെന്ന് ദാവേഷ് പോലീസില്‍ മൊഴി നല്കി. പുലര്‍ച്ചെ അഞ്ച് മണിക്ക് സംഭവ സ്ഥലത്തെത്തി ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. കാറിന്റെ ടയറുകളില്‍ ഒന്ന് പൊട്ടിയതായി കാണുന്നുണ്ട്. എന്നാല്‍ അപകടം സംഭവിച്ചതിന് മുമ്പാണോ അല്ലെങ്കില്‍ അപകടത്തിലാണോ ടയറുകള്‍ പൊട്ടിയതെന്ന് പറയാന്‍ കഴിയില്ലെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. സംഭവത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് പ്രതിക്കെതിരെ പോലീസ് കേസെടുത്തു. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.