കോഴിക്കോട്: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. രാജ്യം ഭരിക്കുന്നത് പോക്കറ്റടി സര്‍ക്കാരാണെന്നാണ് ബൃന്ദയുടെ വിമര്‍ശനം.
അതേസമയം എം.എല്‍.എ പി.കെ ശശിയ്ക്കെതിരായ ലൈംഗിക പീഡനപരാതിയിലും ബൃന്ദ കാരാട്ട് നിലപാട് വ്യക്തമാക്കി. സ്ത്രീകള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇക്കാര്യത്തില്‍ യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും അവര്‍ പറഞ്ഞു.
പാര്ട്ടിയ്ക്കകത്തായാലും പുറത്തായാലും സ്ത്രീകളെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. അതാണ് പാര്‍ട്ടി നിലപാട്. പാര്‍ട്ടി എപ്പോഴും പരാതികാര്ക്കൊപ്പമാണ് നിലകൊള്ളുന്നത്.
പികെ ശശിക്കെതിരായ പരാതി മറച്ചുവച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണ്. പരാതി കിട്ടിയ ഉടന്‍ തന്നെ അന്വേഷണത്തിന് സംസ്ഥാന കമ്മിറ്റി നടപടിയെടുത്തിരുന്നെന്നും ബ്യന്ദ കാരാട്ട് പറഞ്ഞു.