ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനപ്രതിസന്ധി പരിഹരിക്കാന്‍ എഥനോള്‍ പോലുള്ള ഇതര ഇന്ധനങ്ങള്‍ സ്വീകരിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിനുള്ളതെന്ന് കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ഹൈവേസ് മന്ത്രി നിതിന്‍ ഗഡ്കരി.
ഇന്ത്യയിലെ കരിമ്പ് ഉത്പാദനം ഇപ്പോള്‍ മുന്നേറ്റത്തിലാണ്. 50-60 ലക്ഷം ടണ്‍ പഞ്ചസാര ഇപ്പോള്‍ അധികമായി ഉത്പാദിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പഞ്ചസാരയുടെ ഉത്പാദനം കുറച്ച് കരിമ്പിന്‍ചാറില്‍ നിന്ന് നേരിട്ട് എഥനോള്‍ ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇതുകൂടാതെ പരുത്തി, ഗോതമ്പ്, നെല്ല് എന്നിവയുടെ വൈക്കോല്‍ ബയോ എഥനോള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ബയോമാസില്‍ നിന്നുള്ള ജൈവ ഇന്ധനം നിര്‍മിക്കാന്‍ പെട്രോളിയം മന്ത്രാലയം പഠനങ്ങള്‍ നടത്തുന്നുണ്ട്.