മുംബൈ: ഐപിസി 377 ഇല്ലാതാക്കിയ സുപ്രീംകോടതിയുടെ ചരിത്രവിധിയ്ക്ക് വന്‍ സ്വീകരണമാണ് രാജ്യത്തൊട്ടാകെ അരങ്ങേറുന്നത്. വിധിയെ സ്വാഗതം ചെയ്ത് ആഹ്ലാദം പങ്കുവെയ്ക്കുമ്പോള്‍ ഒരു വിഭാഗം മാത്രം മാറി നില്‍ക്കുന്നവരുമുണ്ട്. വിധി വരും മുന്‍പ് സ്വവര്‍ഗ അനുരാഗിയായ മകന് പങ്കാളിയെ തേടി ഒരു അമ്മ പരസ്യം നല്‍കിയത് വന്‍ വിവാദത്തില്‍ കലാശിച്ചിരുന്നു.
സാമൂഹ്യപ്രവര്‍ത്തകയായ പദ്മ അയ്യറാണ് സ്വവര്‍ഗാനുരാഗിയായ മകന് ഹരീഷ് അയ്യര്‍ക്കു വേണ്ടി ജീവിതപങ്കാളിയെ തേടി പരസ്യം നല്‍കിയത്. അന്ന് നല്കിയ പരസ്യവും, തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെയും ഫലം ഇന്നാണ് കണ്ടതെന്ന് അവര്‍ പറയുന്നു. അന്ന് നല്കിയ പരസ്യത്തില്‍ മകന്റെ വരനാകാന്‍ നിരവധി ആളുകള്‍ ഇ-മെയിലിലൂടെയും മറ്റും രംഗത്തെത്തി. എന്നാല്‍ അങ്ങനെയെത്തിയ ആലോചനകളിലൊന്നും മകന് തൃപ്തനായില്ലെന്ന് മാത്രം.
വര്ഗപ്രണയം കുറ്റകരമാക്കിയുള്ള 377ാം വകുപ്പിനെതിരേയുള്ള ഇന്നലത്തെ സുപ്രീംകോടതി വിധിയോടെ വിജയിച്ചത് തന്റെ അടക്കമുള്ള രക്ഷിതാക്കളുടെ ആഗ്രഹം കൂടിയാണെന്നും, സുപ്രീംകോടതി വിധി പൂര്‍ണ്ണമായും സ്വാഗതം ചെയ്യുന്നുവെന്ന് അവര്‍ പറയുന്നു. നിയമം എതിരായതിനാല്‍ ആണ്‍സുഹൃത്തിനൊപ്പമോ പെണ്‍സുഹൃത്തിനൊപ്പമോ ജീവിക്കാന്‍ കഴിയാത്ത അനേകരുണ്ട്.
മെസഞ്ചറിലൂടെയും വാട്സാപ്പിലൂടെയും മറ്റും സംസാരിക്കവെ ഭൂരിഭാഗം കുട്ടികളും സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് തുറന്നു പറയാന്‍ തങ്ങള്‍ക്ക് ഭയമാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, ഇനി ആ ഭയത്തിന് പ്രസക്തിയില്ലെന്നും ആ കുട്ടികളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നെന്നും അവര്‍ പറഞ്ഞു.
സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാകുന്നതിനെതിരേയുള്ള പരാതിയില്‍ ഒപ്പിട്ടവരില്‍ ഒരാള്‍ ഹരീഷായിരുന്നു. സ്വവര്‍ഗ്ഗ പ്രണയികളായ കുട്ടികളെ കൂടി മാതാപിതാക്കള്‍ അംഗീകരിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറണമെന്നും പദ്മാ അയ്യര്‍ക്ക് അഭിപ്രായമുണ്ട്.