ഭോപ്പാല്‍: ബിജെപി നേതാവിന്റെ നാക്ക് പിഴുതെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ ആ പെണ്‍കുട്ടിയ തട്ടികൊണ്ട് വന്ന് വിവാഹം ചെയ്തു തരുമെന്ന് പറഞ്ഞ നേതാവ് റാം ഖദത്തിന്റെ നാക്ക് അറുത്തെടുക്കാനാണ് കോണ്‍ഗ്രസ് നേതാവിന്റെ ആഹ്വാനം. അത്തരത്തില്‍ ചെയ്യുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും നേതാവ് അറിയിച്ചു.
ബുല്‍ധാനയില്‍ നടന്ന ഒരു ചടങ്ങില്‍ സഓജി ഇക്കാര്യം ആവശ്യപ്പെടുന്നതായി വീഡിയോ വ്യക്തമാക്കുന്നുണ്ട്. വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു സഓജി ഇത് ആവശ്യപ്പെട്ടത്. ”…ഇതുകൊണ്ടാണ് അയാളുടെ നാക്ക് മുറിച്ചെടുക്കാന്‍ മുന്നോട്ട് വരുന്നവര്‍ക്ക് 5 ലക്ഷം രൂപ പാരിതോഷികം നല്‍കാമെന്ന് പ്രഖ്യാപിക്കുന്നത് ” – സഓജി പറഞ്ഞു.
”നിങ്ങളുടെ പ്രണയാഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചാല്‍ ഞാന്‍ നൂറ് ശതമാനം നിങ്ങളെ സഹായിച്ചിരിക്കും. അതിന് ആദ്യമായി നിങ്ങളുടെ മാതാപിതാക്കളെ വിളിച്ചു കൊണ്ടു വരണം. അവര്‍ക്കും ആ പെണ്‍കുട്ടിയെ ഇഷ്ടമായാല്‍ ആ പെണ്‍കുട്ടിക്ക് സമ്മതം ഇല്ലെങ്കിലും തട്ടിക്കൊണ്ട് വന്നും പ്രണയാഭ്യര്‍ഥന നടത്തിയ ആണ്‍കുട്ടിക്ക് വിവാഹം ചെയ്ത് നല്‍കും” എന്നാണ് റാം ഖദം നടത്തിയ വിവാദ പരാമര്‍ശം. ഇങ്ങനെ ആവശ്യമുണ്ടായല്‍ തന്നെ വിളിക്കാനായി ഫോണ്‍ നമ്പറും എംഎല്‍എ നല്കി. പക്ഷേ, റാം ഖദമിന്റെ പ്രസംഗം ഇതിനകം വിവാദമായിട്ടുണ്ട്.