ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകരമല്ല എന്ന സുപ്രീംകോടതി വിധി രാജ്യത്ത് എയ്ഡ്സ് വര്‍ധിക്കാന്‍ കാരണമാകുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്. ഈ വിധി അന്ത്യമമല്ലെന്നും, ഇനിയും ചോദ്യം ചെയ്യാപ്പെടാമെന്നും അദ്ദേഹം തുറന്നടിച്ചു.
ഒരു ഏഴംഗ ബെഞ്ചിന് വിധി റദ്ദാക്കാന്‍ കഴിയുമെന്നും സുബ്രഹ്മണ്യന് സ്വാമി പറയുന്നു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. സ്വവര്‍ഗബന്ധം ജനിതകമായ കുഴപ്പമാണെന്ന വാദം സുബ്രഹ്മണ്യന് സ്വാമി ആവര്‍ത്തിച്ചു. ലൈംഗിക സ്വഭാവത്തിന് പകരമായി ഇതിനെ കാണാനാകില്ല. സമൂഹ തിന്മകളുടെ വര്‍ധനയ്ക്ക് വിധി കാരണമാകുമെന്നും സ്വാമി ആരോപിച്ചു.
സ്വവര്‍ഗ ലൈംഗിക കുറ്റകൃത്യമാക്കുന്ന ഐപിസി 377-ാം വകുപ്പിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് ചരിത്രപ്രാധാന്യമുള്ള വിധി പ്രസ്താവിച്ചത്.