ഹൈദരാബാദ്: ചന്ദ്രശേഖര റാവു സര്‍ക്കാര്‍ തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. കാലാവധി തീരും മുന്‍പാണ് സഭ തിരിച്ചുവിട്ടത്. നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള പ്രമേയം തെലങ്കാന മന്ത്രിസഭ ഐകകണ്ഠ്യേന പാസാക്കി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു വാര്‍ത്താ സമ്മേളനം വിളിച്ചു.
ചന്ദ്രശേഖര റാവുവും മന്ത്രിമാരും ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹനെ നേരില്‍ കണ്ട് മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചു. മന്ത്രിസഭാ തീരുമാനം ഗവര്‍ണര്‍ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ നിയമസഭ പിരിച്ചുവിട്ടുകൊണ്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ ചന്ദ്രശേഖര റാവുവിനോട് കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ ഗവര്‍ണര്‍ ഇഎസ്എല്‍ നരസിംഹന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പമാണ് തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. എന്നാല്‍, നവംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങള്‍ക്കൊപ്പം വോട്ടെടുപ്പിനാണ് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്) പദ്ധതിയിടുന്നത്. ഗവര്‍ണര്‍ സഭ പിരിച്ചുവിട്ടാല്‍ പന്ത് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്റെ കോര്‍ട്ടിലാകും. അനുകൂലതീരുമാനമാണ് ചന്ദ്രശേഖര്‍ റാവു പ്രതീക്ഷിക്കുന്നത്.