സൂററ്റ്: സ്വകാര്യ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിയ യുവതിയെ ഡോക്ടര്‍ മാനഭംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ സൂററ്റിലാണു സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിസി വകുപ്പ് 376 പ്രകാരമാണു പോലീസ് കേസെടുത്തിരിക്കുന്നത്.
ആശുപത്രിയിലെത്തിയ യുവതിയെ ഡോക്ടര്‍ തന്റെ കാബിനുള്ളിലേക്കു വിളിച്ചു വരുത്തിയശേഷം പീഡിപ്പിച്ചതായാണു എഫ്ഐആറില്‍ പറയുന്നത്. യുവതിക്ക് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പുറത്തിറക്കിയായിരുന്നു പീഡനമെന്ന് അശ്വാ ലൈന്‍സ് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ബി. ഭാര്‍വാദ് പറഞ്ഞു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. ആരോപണവിധേയനായ ഡോക്ടറെ ഇതേവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.