ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ യുവ ഐപിഎസ് ഓഫീസര്‍ വിഷം കഴിച്ച നിലയില്‍. ബുധനാഴ്ച രാവിലെ ഔദ്യോഗിക വസതിയിലാണ് ഓഫീസറെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. വസതിയില്‍ സുരക്ഷാജോലിക്ക് നിയോഗിച്ചിരുന്ന പോലീസുകാരനാണ് ഐപിഎസ് ഓഫീസറെ ബോധമറ്റ നിലയില്‍ കണ്ടെത്തിയത്.
കാണ്‍പൂര്‍ ഈസ്റ്റ് ജില്ലയിലെ എസ്പിയായ സുരേന്ദ്ര കുമാര്‍ ദാസിനെ(30)ആണ് വിഷം കഴിച്ചത്. ഉടനെ കാണ്‍പൂരില്‍ തന്നെയുള്ള റീജന്‍സി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമായി തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയായ സുരേന്ദ്ര കുമാര്‍ ദാസ്, അഞ്ചു വര്‍ഷം മുന്‍പാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. 2014 ഐപി.എസ് ബാച്ച് ഓഫീസര്‍ ആണ്. ജില്ലയില്‍ അടുത്തകാലത്താണ് ഇദ്ദേഹത്തിന് സ്വതന്ത്ര ചുമതല ലഭിക്കുന്നത്.