ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഒമ്പതുവയസുള്ള പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്നു. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ വളര്‍ത്തമ്മയും ഇവരുടെ മകനും അടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബരാമുള്ള ജില്ലയിലെ ഉറുയിലായിരുന്നു സംഭവം. പെണ്‍കുട്ടിയെ കഴിഞ്ഞ മാസം 23 മുതല്‍ കാണാനില്ലായിരുന്നു. ഇക്കാര്യം കാണിച്ച് പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടിയുടെ മൃതദേഹം അഴുകിത്തുടങ്ങിയ നിലയില്‍ വനപ്രദേശത്തുനിന്നും കണ്ടെടുത്തത്. മകളുടെ കൂടെ തന്റെ ഭര്‍ത്താവ് കൂടുതല്‍ സമയം ചെലവഴിക്കുന്നതിലുള്ള വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പെണ്‍കുട്ടിയുടെ രണ്ടാനമ്മ പോലീസില്‍ സമ്മതിച്ചു. സംഭവ ദിവസം പെണ്‍കുട്ടിയെ ഇവര്‍ വനപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
പതിനാലുകാരനായ മകനും കൂട്ടുകാരും ഈ സമയം ഇവിടെയെത്തി. അമ്മയുടെ മുന്നില്‍വച്ച് മകനും കൂട്ടുകാരും പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. അവശയായ പെണ്‍കുട്ടിയെ രണ്ടാനമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ചെയ്തു. പിന്നീട് പതിനാലുകാരന് പെണ്‍കുട്ടിയുടെ തലയില്‍ ചുറ്റികയ്ക്ക് അടിച്ച് മരിച്ചെന്ന് ഉറപ്പ് വരുത്തി. പ്രതികളില്‍ ഒരാള്‍ കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തു. മൃതദേഹം ആസിഡ് ഒഴിച്ച് വികൃതമാക്കിയ ശേഷം കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചാണ് പ്രതികള്‍ സംഭവസ്ഥലത്തുനിന്നും പോയത്.