ന്യൂഡല്‍ഹി: വിവാഹഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് വിവാഹം ചെയ്തു തരുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംഎല്‍എ. മഹാരാഷ്ട്രയിലെ മുംബൈക്കടുത്തുള്ള ഘാത്കോപര് മണ്ഡലത്തിലെ എംഎല്‍എ രാം കടം ആണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇവിടെ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. യുവാക്കളുയമായുള്ള സംവാദത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വിവാഹഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് വന്ന് നിങ്ങള്‍ക്ക് വിവാഹം ചെയ്തുവരെ തരാമെന്നാണ് എംഎല്‍എ പറഞ്ഞത്. നിങ്ങള്‍ക്ക് എന്ത് ജോലിക്കും തന്നെ സമീപിക്കാം. പെണ്‍കുട്ടികള്‍ വിവാഭ്യാര്ത്ഥന നിരസിച്ച കേസുകള്‍ പോലും താന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നിങ്ങളെ സഹായിക്കുമെന്ന കാര്യത്തില്‍ താന്‍ നൂറു ശതമാനം ഉറപ്പ് തരുന്നു. വിവാഹഭ്യാര്‍ത്ഥന നിരസിച്ചാല്‍ നിങ്ങളുടെ രക്ഷിതാക്കളുമായി എന്റെ അടുത്തു വരൂ.
അവര്‍ വിവാഹത്തിന സമ്മതിക്കുകയാണെങ്കില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് വന്ന് വിവാഹം ചെയ്തു തരും. വീഡിയോയില്‍ എംഎല്‍എ പറയുന്നു. ഇതോടൊപ്പം ഇയാളുടെ മൊബൈല്‍ നമ്പറും നല്‍കുന്നുണ്ട്. അതേസമയം, തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന് രാം കടം ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ശിവസേന എംഎല്‍എയ്ക്കെതിരേ രംഗത്ത് വന്നു.
बेताल वक्तव्य करणारा भाजपा नेत्यांमध्ये आणखी ऐकाची भर.. रक्षाबंधन , दहिकाला उत्सव या पवित्र सणा दिवशी आमदाराने तोडले आपल्या अकलेचे तारे !
कशा राहतील यांचा राज्यात महिला सुरक्षित? pic.twitter.com/Z5JAx5ewrN— Dr.Jitendra Awhad (@Awhadspeaks) September 4, 2018