ന്യൂഡല്‍ഹി: പടക്കം പൊട്ടിക്കുന്നതും സാഹസം കാണിക്കുന്നതും യുവാക്കള്‍ക്കെന്നും ഹരമാണ്. അതില്‍ വ്യത്യസ്തത കണ്ടെത്തുന്നവര്‍ വേറെ. അത്തരത്തില്‍ സാഹസികതയും മനുഷ്യത്വം തെല്ലുമില്ലാത്ത കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.
ഒരു നായ കുട്ടിയുടെ വാലില്‍ മാലപ്പടക്കം കെട്ടിയിട്ട് തിരികൊളുത്തുകയാണ് ഒരു കൂട്ടം യുവാക്കള്‍. മനുഷ്യന്റെ കൊടുംക്രൂരതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. പടക്കത്തിന് തിരികൊളുത്തി യുവാക്കള്‍ ഓടിമാറുമ്പോള്‍ പടക്കം പൊട്ടുന്നത് കണ്ട് പ്രാണവേദനയോടെ മിണ്ടാപ്രാണി നാലു പാടും ഓടുന്ന കാഴ്ചയാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
ഇതു കണ്ട് ചിരിച്ച് ഉല്ലസിക്കുകയാണ് യുവാക്കള്‍. നായയക്ക് ഇതേ തുടര്‍ന്ന് എന്തു സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ജമ്മു കാശ്മീരിലാണ് സംഭവമെന്നാണ് ലഭിക്കുന്ന സൂചന. മനസാക്ഷി മരവിച്ച ഇത്തരം ക്രൂരത കാട്ടിയവര്ക്കതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഇവരെ കണ്ടെത്തി ശിക്ഷണമെന്നും സോഷ്യല്‍ മീഡിയയില്‍ ആവശ്യം ഉയരുന്നുണ്ട്.