ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായി ബിജെപി വക്താവ് നളിന്‍ കോലി. ഇന്ധന വില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയത് നല്ല വാര്‍ത്തയെന്ന് വിശേഷിപ്പിക്കാനാകുകയുള്ളൂവെന്ന് അദ്ദേഹം പറയുന്നു. വില വര്‍ധന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഗുണകരമായ കാര്യമാണെന്നാണ് കോലി അഭിപ്രായപ്പെട്ടു. ‘ഇന്ധനവിലയില്‍ ഉണ്ടായ വര്‍ധന സംസ്ഥാനങ്ങള്‍ക്ക് നല്ല വാര്‍ത്തയാണ്.
മൂല്യവര്‍ധിത നികുതിയിലൂടെ കൂടുതല്‍ വരുമാനം നേടാന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയും. എക്സൈസ് തീരുവ വഴി കേന്ദ്രത്തിനും നേട്ടമുണ്ടാക്കാന്‍ കഴിയും. എന്നാലും കൂടുതല്‍ ലാഭം സംസ്ഥാനങ്ങള്‍ക്ക് തന്നെയാണ്.’ ഇതായിരുന്നു നളിന്‍ കോലിയുടെ പ്രതികരണം. പെട്രോളിനെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ ഏറ്റവും മികച്ച സമയം ഇതാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തരവിപണിയില്‍ എണ്ണവില ഉയര്‍ന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ധനവില വര്‍ധനയ്ക്ക് കാരണമായി. കൊച്ചി നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 81.35 രൂപയാണ്. ഡീസലിന് 75.23 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 82.50 രൂപയും ഡീസലിന് 76.26 രൂപയുമാണ്. കോഴിക്കോട് നഗരത്തില്‍ പെട്രോള്‍ വില 82 രൂപയ്ക്കും മേലെയാണ്. ഡീസല്‍ വില ഇവിടെ ലിറ്ററിന് 76 രൂപ കടന്നു.