ഡല്‍ഹി: കേരളത്തിലെ ഡാമുകള്‍ക്ക് പ്രളയം തടയാനാവില്ലെന്ന് കേന്ദ്ര ജലകമ്മീഷന്. കേരളത്തില്‍ നടന്നത് അസാധാരണ സംഭവമാണെന്നും കമ്മീഷന് പറയുന്നു. പ്രളയം രൂക്ഷമാക്കിയതില്‍ ഡാമുകള്‍ക്ക് പങ്കുണ്ടെന്ന വാദങ്ങളെ തള്ളിയാണ് ജലകമ്മീഷന്റെ റിപ്പോര്‍ട്ട്.
മൂന്ന് ദിവസത്തില്‍ കേരളത്തില്‍ ഒഴുകിയ ജലം 12ബിസിഎം. സംസ്ഥാനത്ത് ഒഴുകിയത് ഡാമുകള്‍ക്ക് താങ്ങാവുന്നതിലും അഞ്ചിരട്ടി ജലമാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാമുകളുടെ നടത്തിപ്പിന് വ്യക്തമായ ചട്ടം വേണമെന്നും കമ്മീഷന് പറഞ്ഞു.
ജലനിരപ്പ് നിര്‍ണ്ണയിക്കുന്നതുള്‍പ്പെടെ ചട്ടപ്രകാരമായിരിക്കണം. തോട്ടപ്പള്ളി സ്പില്വ്വേയിലും തണ്ണീര്‍മുക്കം ബണ്ടിലും തടസ്സമുണ്ടായി. രണ്ടിടത്തും കൂടുതല്‍ ജലം ഒഴുകാനുള്ള സാഹചര്യം ഉണ്ടാക്കണം എന്നും കമ്മീഷന് പറഞ്ഞു.