ലഖ്നൗ: പശുവിനെ പാടത്ത് ഉപേക്ഷിച്ചുവെന്നാരോപിച്ച് മധ്യവയ്സകനെ ആള്‍കൂട്ടം തല്ലിചതച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. നാലു പേര് ചേര്‍ന്നായിരുന്നു മര്‍ദ്ദനം. ”അവരെന്റെ കൈകള്‍ കെട്ടിവെച്ചു. മുഖത്ത് കരി ഒഴിച്ചു, കുമ്മായ പൊടി മുഖത്ത് തേയ്ക്കാന്‍ ശ്രമിച്ചു. മര്‍ദിച്ച ശേഷം ഗ്രാമത്തിലൂടെ നടത്തിച്ചു” മര്‍ദനമേറ്റ കൈലാശ് നാഥ് ശുക്ല പറയുന്നു.
എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തന്റെ കൈ തല്ലിയൊടിച്ചൊന്നും ഇയാള്‍ പറയുന്നുണ്ട്. എന്നാല്‍ ഗോസംരക്ഷകരാണ് തന്നെ ആക്രമിച്ചത് എന്ന വാര്‍ത്തകളെ ഇദ്ദേഹം തീര്‍ത്തും നിഷേധിച്ചു. സംഭവത്തില്‍ പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദിനേശ് ശുക്ള, ഉമേഷ് തിവാരി, ജീവന് ലാല്‍, റാം ബദന് എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. മര്‍ദനമേറ്റ ശുക്ളയെ ആശുപത്രിയില്‍ എത്തിച്ചതായി പോലീസ് പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ടവരെ നാല് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചിട്ടുണ്ട്.