കൊച്ചി: രോഗികള്‍ക്ക് ആശ്വാസമേകി ജിഎസ്ടി ഇളവ്. ആശുപത്രികളില്‍ കിടത്തി ചികിത്സയിലുള്ള രോഗികളുടെ മരുന്നുകള്‍ക്ക് ഇനി മുതല്‍ ജിഎസ്ടി ഈടാക്കില്ല. ജിഎസ്ടി സംബന്ധിച്ച തര്‍ക്കങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്ന അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്ങിന്റേതാണ് ഉത്തരവ്.
മിക്ക മരുന്നുകള്‍ക്കും ജിഎസ്ടി ഉണ്ടെങ്കിലും ആതുരചികിത്സയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രോഗികള്‍ ആശുപത്രിയില്‍ കഴിയുന്നിടത്തോളം കാലം അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ ആതുരചികിത്സയുടെ ഭാഗമാണ്. ഇത് കണക്കിലെടുത്താണ് ഇക്കാലയളവില്‍ ഉപയോഗിക്കുന്ന മരുന്നുകളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയത്.
ആശുപത്രിയുടെ സ്വന്തം മെഡിക്കല്‍ ഷോപ്പില്‍ നിന്ന് ചികിത്സാ കാലയളവില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കു മാത്രമാണ് ഇളവ് കിട്ടുക. ഔട്ട് പേഷ്യന്റ് ചികിത്സ തേടുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. ആശുപത്രിയില്‍ കഴിയുന്ന സമയത്ത് ഉപയോഗപ്പെടുത്തിയ ചികിത്സാ ഉപകരണങ്ങളെയും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയാണ് കേരള അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങ്ങിനെ സമീപിച്ച് ഉത്തരവ് നേടിയത്.