സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടൊവിനോ തോമസും കനി കുസൃതിയും ഒന്നിക്കുന്നു. മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായ കയറ്റം എന്ന സിനിമക്ക് ശേഷം സനല്‍കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സുദേവ് നായരും സിനിമയില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്.
കാലിക പ്രസക്തിയുള്ള പ്രമേയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന് പറഞ്ഞു. പത്തനംതിട്ടയിലെ റാന്നിയിലും പെരുമ്പാവൂരുമായാണ് സിനിമ ചിത്രീകരിക്കുന്നത്. ചന്ദ്രു ശെല്‍വരാജാണ് ക്യാമറ.
പെരുമ്പാവൂരിലാണ് ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. അഞ്ച് ദിവസത്തെ ഷൂട്ടിന് ശേഷം റാന്നിയിലായിരിക്കും തുടര്‍ചിത്രീകരണം. കാണെക്കാണേ, കള എന്നീ സിനിമകള്‍ക്ക് ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രമാണ് സനലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്നത്.
അതേസമയം, ടൊവിനോ ചിത്രത്തിന് സംഗീതമൊരുക്കി സന്തോഷ് നാരായണന് മോളിവുഡിലേക്കെത്തുന്നു. തെന്നിന്ത്യയിലെ മുന്‍നിര സംഗീത സംവിധായകരിലൊരാളാണ് സന്തോഷ് നാരായണന്. ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്വിന് കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിനായാണ് സന്തോഷ് നാരായണന് സംഗീതം ഒരുക്കുന്നത്.
പിസ, സൂദു കാവും, കുക്കൂ, ജിഗര്‍തണ്ട, മദ്രാസ്, കബാലി, കാല,പരിയേറും പെരുമാള്‍, വട ചെന്നൈ എന്നീ സിനിമകള്‍ക്കായി സംഗീത സംവിധാനം നിര്‍വ്വഹിച്ച് ശ്രദ്ധേയനായ മ്യൂസിക് ഡയറക്ടറാണ് സന്തോഷ് നാരായണന്