ദിലീഷ് പോത്തന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന വാരിക്കുഴിയിലെ കൊലപാതകം റിലീസിനൊരുങ്ങുന്നു. സെപ്റ്റംബര്‍ ഏഴിന് ചിത്രം തീയറ്ററുകളിലെത്തും. നവാഗതനായ രജീഷ് മിഥില തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രത്തില്‍ അമിത് ചക്കാലക്കല്‍, ഷമ്മി തിലകന്, സുധി കോപ്പ എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ടേക്ക് വണ്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷിബു ദേവദത്ത്, സുജിഷ് കൊളോത്തോടി എന്നിവരാണ് ഈ സിനിമ നിര്‍മിക്കുന്നത്.