മെഗാസ്റ്റാര്‍ മമ്മൂട്ടിയെ പ്രധാനകഥാപാത്രമായി കെ മധു സംവിധാനം ചെയ്ത ‘സിബിഐ 5 ദി ബ്രെയിന്‍’ ഒടിടിയില്‍ റിലീസ് ചെയ്തു. സേതുരാമയ്യരെ ഇനി നെറ്റ്ഫ്ലിക്സില്‍ കാണാം.
ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയ നെറ്റ്ഫ്ലിക്സില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു തുടങ്ങി. സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രമാണിത്. മെയ് ഒന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. സിബിഐ സീരീസിലെ നാലാം ചിത്രം ഇറങ്ങിയത് 2015ല്‍ ആയിരുന്നു.
13 വര്‍ഷങ്ങള്‍ക്ക് ശേഷം സംവിധായകനും തിരക്കഥാകൃത്തും നടനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടായിരുന്നു. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം.
മമ്മുട്ടിക്ക് പുറമെ, മുകേഷ്, ജഗതി ശ്രീകുമാര്‍, രഞ്ജി പണിക്കര്‍, അനൂപ് മേനോന്, സായികുമാര്‍, സൗബിന് ഷാഹിര്‍, ദിലീഷ് പോത്തന്, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്, അന്‍സിബ ഹസന്, മാളവിക മേനോന്, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.