പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ് യുവതാര അണിനിരക്കുന്ന ഹൃദയം എന്ന ചിത്രത്തിനായി. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരാണ് ഹൃദയത്തിലെ താരങ്ങള്‍. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഹൃദയത്തിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണിപ്പോള്‍.
പ്രേക്ഷകര്‍ ടീസറിനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യ ഗാനം തരംഗമായി മാറിയിരുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ഈണം നല്കിയ ദര്‍ശന എന്ന ഗാനം 12 മില്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കി ഇപ്പോഴും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്.
സംഗീതത്തിന് ഏറെ പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ 15 പാട്ടുകളാണ് ഉള്ളത്. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസന്റേതാണ്. മെറിലാന്റ് സിനിമാസ് ആന്റ് ബിഗ് ബാങ് എന്റര്‍ടൈയ്മെന്റിന്റെ ബാനറില്‍ വൈശാഖ് സുബ്രഹ്മണ്യന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍ നിര്‍വ്വഹിക്കുന്നു.
മെറിലാന്റ് സിനിമാസിന്റെ 70ാം വര്‍ഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് ഹൃദയം. അജു വര്‍ഗ്ഗീസ്,വിജയരാഘവന്, ജോണി ആന്റണി, അശ്വത് ലാല്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.