മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സൂപ്പര്‍ഹിറ്റ് സിനിമകളിലൊന്നാണ് മണിച്ചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നീ മലയാളത്തിന്റെ പ്രിയതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം റിലീസ് ചെയ്തിട്ട് 27 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. 27 വര്‍ഷം മുന്‍പ് ഡിസംബര്‍ 23നായിരുന്നു ഈ സിനിമ തിയ്യേറ്ററുകളില്‍ എത്തിയത്.
ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഡയലോഗുകള്‍ ഇന്നും പ്രേക്ഷകര്‍ക്ക് മനപാഠമാണ്. 27 വര്‍ഷമായി മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയെകുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെയ്ക്കുകയാണ് ചിത്രത്തിലെ നായിക ശോഭന. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
മണിച്ചിത്രത്താഴ് ‘ എന്ന, എക്കാലത്തെയും മെഗാ ഹിറ്റ് സിനിമയുടെ 27-ാം പിറന്നാള്‍ ആണ് നാളെ. ഒരു ബ്ലോക്ക്ബസ്റ്റര്‍ സിനിമ എന്നതിലുപരി, ചലച്ചിത്രനിര്‍മ്മാണകലയ്ക്ക് ഇന്നും ഒരു റഫറന്‍സ് ഗ്രന്ഥമായി ഈ ചിത്രം നിലകൊള്ളുന്നു.. എന്റെ ജീവിത യാത്രയില്‍ ഈ ചിത്രം വലിയ ഒരു മുതല്‍ക്കൂട്ട് തന്നെയായിരുന്നു…..ഇന്നും അതെ..
നാഗവല്ലിയെ കുറിച്ച് ഓര്‍മ്മിപ്പിക്കപ്പെടാതെ ഒരു ദിവസം പോലും കടന്നു പോകുന്നില്ല എന്ന് തന്നെ പറയാം…സ്രഷ്ടാവ് ശ്രീ ഫാസിലിന് എല്ലാ നന്മകളും നേരുന്നു’
എന്നാണ് ശോഭന കുറിച്ചത്.
നിരവധി പേരാണ് ശോഭനയുടെ പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. നിരവധി തവണ കണ്ട സിനിമയാണ് ഇതെന്നും ഇപ്പോഴും ബോറടിയില്ലാതെ ഈ ചിത്രം കണ്ടിരിക്കാറുണ്ടെന്നുമായിരുന്നു മിക്കവരും പറഞ്ഞത്. മലയാളത്തിലെ എക്കാലത്തേയും മികച്ച സിനിമയാണ് ഇതെന്ന് നിസംശയം വിലയിരുത്താമെന്നും ആരാധകര്‍ പറയുന്നു. മലയാളത്തില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ ചിത്രത്തിന് അന്യഭാഷാ പാതിപ്പുകളും ഒരുക്കിയിരുന്നു.
View this post on Instagram