മലയാളസിനിമയിലെ ഒരു യുവതാരത്തിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ലൊക്കേഷനില്‍ ഒഴിവ് സമയത്ത് തനിയെ മാറിയിരുന്ന് ഫോണില്‍ നോക്കിയിരിക്കുന്ന ഈ താരത്തിനെ പെട്ടെന്ന് ആര്‍ക്കും പിടികിട്ടില്ല. വളരെ സാധാരണക്കാരുടെ വേഷത്തിലിരിക്കുന്ന അത് മറ്റാരിമല്ല നമ്മുടെ സ്വന്തം ടൊവിനോ തോമസ് ആണ്.
പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, ആസിഫ് അലി എന്നീ കമന്റുകളൊക്കെയാണ് ചിത്രത്തിന് താഴെ ആരാധകര്‍ കുറിച്ചിരിക്കുന്നത്. താരത്തിന്റെ പുതിയ മെയ്ക്കോവര് കണ്ടിട്ട് പലര്‍ക്കും പെട്ടെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് ചിത്രത്തിന് ലഭിക്കുന്ന കമന്റുകളില്‍ നിന്നും വ്യക്തമാകുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ടൊവിനോ തോമസിന്റെ ചിത്രങ്ങള്‍ക്ക് ഏറെ പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. കഴിഞ്ഞ ദിവസം താരത്തിന് ഭാര്യ ലിഡിയ ഡിഎസ്എല്‍ആര്‍ ക്യാമറ സമ്മാനമായി നല്‍കിയത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ടൊവിനോയ്ക്ക് കഴിഞ്ഞ ജൂണിലാണ് രണ്ടാമതൊരു കുട്ടി ജനിച്ചത്. ടഹാന് എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. ഹാന്‍ എന്നാണ് ടഹാനെ വീട്ടില്‍ വിളിക്കുന്ന ചെല്ലപ്പേര്. ‘കാരുണ്യമുള്ളവന്‍’ എന്നാണ് ടഹാന് എന്ന പേരിന്റെ അര്‍ഥം.
അതേസമയം, ടൊവിനോ തോമസ് ചിത്രം ഫോറന്‍സിക് ബോളിവുഡിലും എത്തുന്നു. വിക്രാന്ത് മസേയാണ് ചിത്രത്തില്‍ ടൊവിനോയുടെ വേഷത്തില്‍ എത്തുന്നത്. സാമൂവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥന്റെ വേഷത്തിലായിരുന്നു ടൊവിനോ ചിത്രത്തില്‍ എത്തിയത്. മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇന്റലിജന്റ് ഫിലിം എന്നാണ് വിക്രാന്ത് മസേ ഫോറന്‍സികിനെ വിശേഷിപ്പിച്ചത്. മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഫോറന്‍സിക് ഹിന്ദിയിലെത്തിക്കുന്നത്. അഖില്‍ പോളും അന്‍സാര്‍ ഖാനും ചേര്‍ന്നാണ് മലയാളം പതിപ്പ് സംവിധാനം ചെയ്തത്. ടൊവിനോ തോമസ്, മംമത മോഹന്‍ദാസ്, സൈജു കുറുപ്പ്, രണ്‍ജി പണിക്കര്‍, റെബേക്ക തുടങ്ങിയവരാണ് ഫോറന്‍സിക്കില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്.