തിരുപ്പൂര്‍: സ്റ്റൈന്‍ മന്നന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നു. രജനി ടീ ഷര്‍ട്ടുകള്‍ ഇപ്പോള്‍ വിപണി കീഴടക്കുകയാണ്. രജനീകാന്ത് വിവിധ ഭാഷകളില്‍ അഭിനയിച്ച കഥാപാത്രങ്ങളുടെ ചിത്രങ്ങളും ഡയലോഗുകളും പ്രിന്റ് ചെയ്ത ടി ഷര്‍ട്ടുകള്‍ തയ്യാറാക്കുന്ന തിരക്കിലാണ് വസ്ത്ര നിര്‍മാതാക്കള്‍.
തലൈവറുടെ ടീ ഷര്‍ട്ടുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെന്നാണു വസ്ത്ര നിര്‍മാതാക്കള്‍ പറയുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വലിയതോതില്‍ സ്റ്റൈല്‍ മന്നന് ടി ഷര്‍ട്ടുകള്‍ വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.
നഗരത്തില്‍ രജനിക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി. ബനിയന് സിറ്റിയില്‍ രജനി ആരാധകര്‍ ഒട്ടേറെയുണ്ടെങ്കിലും രജനിയുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തെക്കുറിച്ചു വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ദ്രാവിഡ പാര്‍ട്ടികള്‍ക്കും ട്രേഡ് യൂണിയന് രംഗത്ത് ഇടത് പാര്‍ട്ടികള്‍ക്കും വലിയ തോതില്‍ വേരോട്ടമുണ്ട് തിരുപ്പൂരില്‍.
അതേസമയം, എഴുപതാം പിറന്നാള്‍ ആഘോഷത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞ് പിറന്നാളിന് തൊട്ടുപിറ്റേദിവസം തന്റെ പുതിയ ചിത്രമായ ‘അണ്ണാത്തെ’യുടെ അവശേഷിക്കുന്ന ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ താരം ഹൈദരാബാദിലേക്ക് പുറപ്പെട്ടു.
സ്പൈസ് ജെറ്റിന്റെ വിമാനത്തിലേക്ക് രജനി കയറാന്‍ ഒരുങ്ങുന്നതിന്റെ ചിത്രങ്ങള്‍ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് പുറത്തുവിട്ടു. കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘനാളായി നിര്‍ത്തിവച്ചിരുന്ന ചിത്രീകരണം 15ന് ആരംഭിക്കുമെന്ന് രജനീകാന്തിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ സംവിധായകന് സിരുത്തൈ ശിവ ഇന്നലെ പറഞ്ഞിരുന്നു.
2019 ഡസംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ഇത്. വേനല്‍ക്കാലത്ത് ചിത്രീകരണം പൂര്‍ത്തിയാക്കാമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ പ്രതീക്ഷ. പക്ഷേ അപ്രതീക്ഷിതമായെത്തിയ കൊവിഡ് മഹാമാരി പദ്ധതികളെ തകിടം മറിച്ചു. അടുത്ത വര്ഷാദ്യമെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് അണിയറക്കാരുടെ ഇപ്പോഴത്തെ ശ്രമം.
ചിത്രത്തില്‍ ഖുശ്ബു, നയന്‍താര, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി തുടങ്ങിവര്‍ രജനീകാന്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമ്മന്‍ ആണ് സംഗീതം. രജനിക്കൊപ്പം നയന്‍താരയും കീര്‍ത്തി സുരേഷും പങ്കെടുക്കുന്ന ചില രംഗങ്ങള്‍ വരും ദിവസങ്ങളില്‍ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയില്‍ ചിത്രീകരിക്കും.