നീ വെറും പെണ്ണാണ് എന്ന ഡയലോഗിനു ജനം കൈയടിക്കുന്നതു കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടുതന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാവുന്നുവെന്ന് ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഉദയകൃഷ്ണ.
മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം സ്ത്രീവിരുദ്ധമായ സംഭാഷണങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ തീയ്യേറ്ററുകളില്‍ കൈയ്യടികള്‍ ഉയര്‍ന്നിരുന്നുവെന്നും എന്നാല്‍ ഇന്ന് സ്ഥിതി വ്യത്യസ്തമാണെന്നും ഉദയകൃഷ്ണ പ്രതികരിച്ചു.
‘നീ വെറും പെണ്ണാണ് എന്ന ഡയലോഗിനു ജനം കൈയടിക്കുന്നതു കണ്ടയാളാണ് ഞാന്‍. എന്നാല്‍ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടുതന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാവുന്നു. അതുപോലെ ജാതിപ്പേര് പറഞ്ഞും തൊഴിലിന്റെ പേര് പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങള്‍ പഴയ സിനിമകളില്‍ കാണാം. ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്. ജനാദിപത്യം, തുല്യത തുടങ്ങിയ കാര്യങ്ങളെപ്പറ്റി ബോധ്യമുള്ള ഒരു ജനതയോടാണ് ഇന്നത്തെ സിനിമ കമ്യൂണിക്കേറ്റ് ചെയ്യുന്നത്. അത് മറന്നുകൊണ്ട് എഴുത്തുകാരന് മുന്നോട്ട് പോകാനാവില്ല.’
എന്ന് ഉദയകൃഷ്ണ പറയുന്നു.
പുതിയ ചിത്രം ആറാട്ടില്‍ സ്ത്രീവിരുദ്ധതയോ ജനാധിപത്യവിരുദ്ധതയോ ഉണ്ടാവില്ലെന്നും എല്ലാവര്ക്കും കുടുംബത്തോടെ വന്നു കാണാവുന്ന എന്റര്ടെയ്നര് തന്നെയായിരിക്കും ചിത്രമെന്നും ഉദയകൃഷ്ണ പറയുന്നു. ഇതൊരു മാസ് മസാല പടം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വമ്പന്‍ ബോക്സ് ഓഫീസ് വിജയം നേടിയ ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ എഴുതുന്ന മോഹന്‍ലാല്‍ ചിത്രമാണ് നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്. മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നെയ്യാറ്റിന്‍കര ഗോപന് എന്നാണ് ആറാട്ടില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായക കഥാപാത്രത്തിന്റെ പേര്. ശ്രദ്ധ ശ്രീനാഥ് നായികയാവുന്ന ചിത്രത്തില്‍ നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും എത്തുന്നുണ്ട്.