പുതിയ സിനിമയുടെ ചിത്രീകരണം തുടങ്ങിയതിനു മുന്‍പേ കൊവിഡ് ടെസ്റ്റ് നടത്തിയതിന്റെ അനുഭവം പങ്കുവെച്ച് നടി അനുമോള്‍. കൊവിഡ് ടെസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോയാണ് താരം പ്രേക്ഷകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.
കൊവിഡ് കാലമായതിനാല്‍ സിനിമ ചിത്രീകരണങ്ങളൊക്കെ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുതന്നെയാണ് നടക്കുന്നത്. കളമശ്ശേരി ലാബിലാണ് അനുമോള്‍ ടെസ്റ്റ് നടത്തിയത്. നാലാമത്തെ തവണയാണ് കൊവിഡ് ടെസ്റ്റ് നടത്തുന്നത് എന്ന് അനുമോള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
അതേസമയം, കൊവിഡ് ടെസ്റ്റ് നടത്തുന്നത് പേടിക്കണ്ട കാര്യമൊന്നുമില്ല, ടെസ്റ്റ് നടത്തുമ്പോള്‍ ചില അസ്വസ്ഥതകളാണ് ഉണ്ടാകുക. ശരിക്കും ടെസ്റ്റിന് വേദനയൊന്നുമില്ലെന്നും അനുമോള്‍ പറയുന്നു.
എന്നാല്‍ ആശുപത്രിയിലെ സിറിഞ്ച്, ഐസിയു എന്നീ കാര്യങ്ങളോട് തനിക്ക് എപ്പോഴും ഭയമുണ്ടെന്നും ഈ കാരണം കൊണ്ടാണ് ടെസ്റ്റിനെ ഭയപ്പെടുന്നതെന്നും നടി പറയുന്നുണ്ട്. ഒപ്പം, ആര്‍ക്കും കൊവിഡ് വരാതെയിരിക്കട്ടെ എന്നും വന്നാല്‍ പെട്ടെന്ന് ഭേദമാകട്ടെ എന്നും കൂടി അനുമോള്‍ ആഗ്രഹിക്കുന്നു.