കൊച്ചി: ശ്രീനാഥ് ഭാസിയെ വിശുദ്ധനായി ചിത്രീകരിച്ചതിനെതിരെ ക്രിസ്ത്യന്‍ മതവാദികളുടെ പ്രതിഷേധം. ഡാനി മാത്യു എന്നയാളുടെ ഇസ്റ്റഗ്രാം പ്രൊഫൈലില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
സംഭവത്തില്‍ പ്രതികരണം ഉയരണമെന്നും കണ്ടില്ലെന്ന് നടിക്കരുതെന്നും ‘വിശ്വാസികള്‍’ ആവശ്യപ്പെടുന്നു. എന്നാല്‍ ഇതുകൊണ്ട് ദൈവത്തിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് മറ്റൊരുകൂട്ടരുടെ പ്രതികരണം. ‘
‘ശകതമായി പ്രതികരിക്കണം ഇത്തരം കാര്യങ്ങള്‍ ഇനി അനുവദിച്ചു കൂടാ. മുഹമ്മദിന്റെ പേര് എഴുതിയപ്പോള്‍ കൈ അറുത്തുമാറ്റിയ നാടാണ് നമ്മുടേത് ആ രീതിയില്‍ ഒന്നും നാം പ്രതിക്ഷേധിക്കണ്ട അത് നമ്മുടെ രീതിയല്ല പ്രതിരോധം ഒരു തെറ്റല്ല എന്ന് നാം ഇനിയെങ്കിലും മനസിലാക്കണം.’ ചിത്രത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടുള്ള പോസ്റ്റില്‍ നവ്യ മേരി ജോസഫ് എന്നയാള്‍ പ്രതികരിച്ചു.
ശ്രീനാഥ് ഭാസി നായകനാകുന്ന ‘മുത്തം നൂറുവിധം’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. സ്കൈ ഫിലിംസിന്റെ ബാനറില്‍ പുറത്തു വരുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ഗിരീഷ് മനോവാണ്. നീ കോ ഞ ചാ, ലവ കുശ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഗിരീഷ് മനോ.
പ്രണയ കഥയാണ് മുത്തം നൂറവിധം പറയുന്നത്. ഡാനി റെയ്മണ്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഗൗതം വാസുദേവ് മേനോന്റെ ‘അച്ചം യെണ്‍പത് മടമേയടാ’, തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ആയിരുന്നു ഡാനി റെയ്മണ്ട്.