ക്യാപ്ഷന്‍ സിംഹമേ എന്നാണ് രമേഷ് പിഷാരടിയെ പൊതുവെ സോഷ്യല്‍ മീഡിയ വിളിക്കുന്നത്. അത്രയ്ക്കും കിടിലന്‍ ക്യാപ്ഷനോടെയാണ് രമേഷ് പിഷാരടിയുടെ ഓരോ സോഷ്യല്‍ മീഡിയ പോസ്റ്റുകളും എത്തുന്നത്.
ഇപ്പോഴിതാ ചാക്കോച്ചന് പാട്ടുപാടുന്ന രസകരമായൊരു വീഡിയോ ആണ് പിഷാരടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. അതിന്റെ രസകരമായ ക്യാപ്ഷനാണ് ശ്രദ്ധേയം. ”വരികള്‍ക്കും ട്യൂണിനും ഇഷ്ടമുള്ള വഴിക്കു പോകാം. ഭരണഘടന അത് അനുവദിക്കുന്നുണ്ട്,” എന്നാണ് വീഡിയോയ്ക്ക് രമേഷ് പിഷാരടി നല്‍കിയിരിക്കുന്ന കമന്റ്.
ഒരു ഇലക്ഷന് പ്രചരണഗാനം പാടുന്ന ചാക്കോച്ചനാണ് വീഡിയോയില്‍. പഞ്ചവര്‍ണ്ണതത്ത എന്ന സിനിമയിലെ ഒരു രംഗമാണിത്. എന്തു പറയുമ്പോഴും അതില്‍ ഇത്തിരി നര്‍മം കൂടി കലര്‍ത്താന്‍ പിഷാരടി മറക്കാറില്ല. അതുകൊണ്ട് തന്നെയാണ് ക്യാപ്ഷനുകളും ജനശ്രദ്ധ നേടുന്നത്. എന്തായാലും വിഡിയോയും കമന്റും ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
https://fb.watch/2e5Ko4Amjr/
അതേസമയം, കഴിഞ്ഞ ദിവസം കുഞ്ചാക്കോ ബോബന്റെ ജന്മദിന ആഘോഷത്തില്‍ എടുത്ത ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈ കൊണ്ട് മുഖം മറച്ചിരിക്കുന്ന കുഞ്ചാക്കോ ബോബനും മകന് ഇസഹാക്കും ആണ് ചിത്രത്തില്‍. അപ്പന് ഒരു വയസുകൂടി പ്രായമാകുന്നത് കണ്ടുനില്ക്കാന് കഴിയാത്തപ്പോള്‍ എന്നാണ് കുഞ്ചാക്കോ ബോബന് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.
ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് എന്ന കുഞ്ഞ് ജനിച്ചത്. നിഴല്‍ ആണ് കുഞ്ചാക്കോ ബോബന് ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം. അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായി അഭിനയിക്കുന്നത്.