കൊച്ചി: പ്രശസ്ത മലയാള സിനിമ- സീരിയല്‍ നടന് നെടുമ്പ്രം ഗോപി വിടവാങ്ങി. 85 വയസ്സായിരുന്നു. തിരുവല്ലയില്‍ വച്ചായിരുന്നു അന്ത്യം. കമലമ്മ ആണ് നെടുമ്പ്രം ഗോപിയുടെ ഭാര്യ. റിട്ടയേര്‍ഡ് ഹെഡ് മിസ്ട്രസായിരുന്നു. സുനില്‍ ജി നാഥ്, സുനിത, സുബിത എന്നീ മൂന്ന് മക്കളാണ്.
നടന് അനുശോചനം അറിയിച്ചു കൊണ്ട് സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തുന്നുണ്ട്. മമ്മൂട്ടി നായകനായി എത്തിയ ബ്ലെസി ചിത്രം കാഴ്ചയില്‍ അച്ഛനായി വേഷമിട്ടാണ് ഗോപി സിനിമയില്‍ ശ്രദ്ധേയനാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ഭാഗമായി.
ശീലാബതി, അശ്വാരൂഡന്, പകര്‍ന്നാട്ടം, കാളവര്‍ക്കി, ശീലാബതി, ആനച്ചന്തം, അശ്വാരൂഡന്, തനിയെ, ആനന്ദഭൈരവി, ഉല്സാഹ കമ്മിറ്റി, ആലിഫ് എന്നിവയുള്‍പ്പെടെ ഏറെ മലയാള സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ചു.
സിനിമകള്‍ കൂടാതെ സീരിയലുകളിലും നെടുമ്പ്രം ഗോപി അഭിനയിച്ചിട്ടുണ്ട്. ‘മകള്‍ക്ക് , ദൈവനാമത്തില്‍ , പകര്‍ന്നാട്ടം , അത്ഭുതം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച എന്റെ പ്രിയപ്പെട്ട നടന്, നെടുമ്പറം ഗോപിചേട്ടന് വിട’, എന്നാണ് സംവിധായകന് ജയരാജ് അനുശോചനം അറിയിച്ചു കൊണ്ട് കുറിച്ചത്.