സ്വന്തമായി ബിസിനസ്സ് ചെയ്ത് പഠിക്കാന്‍ പണം കണ്ടെത്തുന്ന ഒരു പെണ്‍കുട്ടിയുടെ വാര്‍ത്തയാണ് ഇന്ന് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പൂനം എന്ന പഞ്ചാബി പെണ്‍കുട്ടിയാണ് സ്വന്തമായി ബിസിനസ്സ് നടത്തി അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ഉപരി പഠനം നടത്തുന്നത്.
സ്വന്തം കഠിനാധ്വാനത്തിന്റെ പേരില്‍ ഇന്ന് പൂനം പ്രശംസിക്കപ്പെടുകയാണ്. പഞ്ചാബിയിലെ മൊഹാലിയില്‍ ഒരു ചാട്ട്സ്റ്റാള്‍ നടത്തുകയാണ് പെണ്‍കുട്ടി. ഹാരി ഉപ്പല്‍ എന്ന ഫുഡ്വ്ലോഗര്‍ അവളുടെ ചാട്ട്സ്റ്റാള്‍ സന്ദര്‍ശിക്കുകയും പെണ്‍കുട്ടിയോട് സംസാരിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
ഈ വിഡിയോ വൈറലായി മാറിയിരുന്നു. ഇതിലൂടെയാണ് പെണ്‍കുട്ടിയുടെ നിശ്ചയദാര്‍ഡ്യത്തിന്റെ കഥ പുറംലോകമറിഞ്ഞത്. പപ്പടി ചാട്ട്, ഗോല്‍ഗപ്പ, ആലു ടിക്കിസ്, ദായി ബല്ലേ തുടങ്ങിയ രുചികരമായ പലഹാരങ്ങള്‍ തനിയെയുണ്ടാക്കി അത് ഭക്ഷണശാലയിലൂടെ വിറ്റഴിച്ച് ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഉപരിപഠനം നടത്തുന്നതെന്ന് പെണ്‍കുട്ടി പറയുന്നു.
മുന്‍പ് ഒരു ജോലി ചെയ്തിരുന്നുവെന്നും ആ ജോലിയും പഠനവും ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാത്തതുകൊണ്ടാണ് ചാട്ട് സ്റ്റാള്‍ ഇട്ടതെന്നും പെണ്‍കുട്ടി വിഡിയോയില്‍ പറയുന്നുണ്ട്. ഏഴുമില്യണിലധികം പ്രാവശ്യമാണ് ആളുകള്‍ ഈ വിഡിയോ കണ്ടത്. സ്വന്തം ബിസിനസ്സ് നടത്തി ഉപരി പഠനത്തിനുള്ള വരുമാനം കണ്ടെത്തുന്ന പെണ്‍കുട്ടി മിടുക്കിയാണെന്നും ഭാവിയില്‍ നന്മയുണ്ടാവട്ടെയന്നും നിരവധിയാളുകള്‍ കമന്റ് ചെയ്തു.