ബിഗ്ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് നടനും മോഡലുമായ ബഷീര്‍ ബഷിയും. സോഷ്യല്‍മീഡിയയില്‍ സജീവമായ അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരും മക്കളും മലയാളികള്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെപ്പോലെയാണ്. രണ്ട് വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ടെങ്കിലും ഭാര്യമാരുമായി സന്തോഷത്തോടെ ജീവിക്കുകയാണ് ബഷീര്‍ ബഷി.
ആദ്യ ഭാര്യ സുഹാനയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം രണ്ടാം ഭാര്യ മഷൂറയും ഒരുമിച്ച് ഒരു വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. ലക്ഷക്കണക്കിന് ആരാധകരുള്ള മഷൂറ ബഷിയുടെ യൂട്യൂബ് ചാനലിലൂടെ ഏവരും തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത അറിയിക്കുകയാണ് മഷൂറ. ബഷീര്‍ ബഷിക്കൊപ്പം ചെയ്ത പുതിയ വ്ളോഗിലൂടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത മഷൂറ ആരാധകരുമായി പങ്കുവെക്കുന്നത്. പ്രെഗ്നനന്‍സി ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പങ്കിടുന്നുണ്ട്.
ഈ സന്തോഷവാര്‍ത്ത അറിയുന്നതിന് വേണ്ടിയാണ് ഇത്രനാള്‍ കാത്തിരുന്നതെന്നും പെരുന്നാള്‍ ദിനത്തില്‍ തന്നെ ഇക്കാര്യം അറിയാന്‍ സാധിച്ചത് ദൈവത്തിന്റെ അനുഗ്രഹമായി കാണുന്നുവെന്നും ഇരുവരും പറയുന്നു. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചത്.