കൊച്ചി: പള്ളികളും ക്ഷേത്രങ്ങളും പോലെ യുവാക്കളുടേയും മറ്റും പുണ്യസ്ഥലമായി ഇന്ന് ജിമ്മുകള്‍ മാറിയെന്ന് ഹൈക്കേടതി. സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നും ഹൈക്കോടതി ഉത്തരവ്.
കേരള പ്ളേസ് ഒഫ് പബ്ളിക് റിസോര്‍ട്ട് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.ജിമ്മില്‍ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്. എല്ലാ നിയമാനുസൃത ലൈസന്‍സുകളും നേടി നിയമപരമായായിരിക്കണം ജിമ്മുകളുടെ പ്രവര്‍ത്തനം എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് നിരീക്ഷിച്ചു.
സംഗീത, വിനോദ പരിപാടികള്‍ക്കും വിവിധ തരത്തിലുള്ള ഗെയിമുകള്‍ക്കുമൊക്കെവേണ്ടി സ്ഥിരമായോ താത്കാലികമായോ ഒരുക്കുന്ന ഹാളുകള്‍ക്കും മറ്റും ലൈസന്‍സ് നല്‍കാനാണ് കേരള പ്ളേസ് ഒഫ് പബ്ളിക് റിസോര്‍ട്ട് ആക്ട് നടപ്പാക്കിയിട്ടുള്ളത്. ഇത് ജിംനേഷ്യങ്ങള്‍ക്കും ബാധകമാണെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.
നെയ്യാറ്റിന്‍കരയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ജിംനേഷ്യത്തിനെതിരെ സമീപവാസി സി ധന്യ ഉള്‍പ്പെടെ നല്കിയ ഹര്‍ജിയിലാണ് വിധി. ലൈസന്‍സില്ലാതെ ജിം പ്രവര്‍ത്തിക്കുന്നോ എന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്.