ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് തെന്നിന്ത്യന്‍ നടന് വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് മുക്തനായതിനെ തുടര്‍ന്ന ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Actor Chiyaan #Vikram Admitted in Cauvery Hospital due to cardiac arrest🥺! Get well soon sir #ChiyaanVikram ❤️ pic.twitter.com/pnaArvsmCG
— Thamizh Padam (@ThamizhPadam) July 8, 2022
അതേസമയം, വിക്രമിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരില്‍ നിന്ന് പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇന്ന് വൈകുന്നേരം 6 മണിയ്ക്ക് തന്റെ പുതിയ ചിത്രമായ പൊന്നിയന്‍ സെല്‍വന്റെ ടീസര്‍ ലോഞ്ചിന്റെ പരിപാടിയില്‍ പങ്കെടുക്കാനിരിക്കെയാണ് ഹൃദയാഘാതം സംഭവിച്ചിരിക്കുന്നത്.