നടന് ഷമ്മി തിലകനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. അമ്മയുടെ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. ഇന്ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ് ഷമ്മി തിലകനെ പുറത്താക്കിയ നടപടി.
2021 ഡിസംബറില്‍ ആയിരുന്നു സംഭവം. മലയാള സിനിമാ അഭിനേതക്കളുടെ സംഘടനയായ അമ്മ യോഗം ചിത്രീകരിച്ചത് തെറ്റാണെന്നായിരുന്നു ഇന്ന് നടന്ന യോഗത്തിലെ പൊതുവികാരം. അമ്മ ഭാരവാഹികള്‍ക്കെതിരെ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടതും നടപടിക്ക് കാരണമായി.
also read: പക്ഷിയിടിച്ചു, യോഗി സഞ്ചരിച്ച ഹെലികോപ്ടര്‍ അടിയന്തരമായി തിരിച്ചിറക്കി
കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി തിലകന് മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തില്‍ പങ്കെടുത്ത താരങ്ങളില്‍ ഒരാള്‍ സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. അതേസമയം, ജഗദീഷ് മാത്രമാണ് ഷമ്മി തിലകനെതിരെയുള്ള അച്ചടക്കനടപടി വേണ്ടെന്ന് വാദിച്ചത്.